ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കലിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നെത്തിയ 212 പേരടങ്ങുന്ന സംഘത്തില്‍ 9 മലയാളികളുണ്ട്. പുലര്‍ച്ചെ ആറു മണിയോടെയാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെല്‍അവീവില്‍നിന്നു വിമാനം പുറപ്പെട്ടത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷന്‍ അജയ്’. ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.
മലയാളി വിദ്യാര്‍ഥികളെ 8.20നുള്ള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് അയയ്ക്കും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു തന്നെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. 11.50ന് തിരുവനന്തപുരത്തെത്തും.