ഇസ്രായേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’ , എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുമെന്ന് കേന്ദ്രം

ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും.

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ അജയ് ഇന്ന് ആരംഭിക്കും. ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് നാട്ടിലെത്തിക്കുക. യാത്ര പുറപ്പെടേണ്ടവര്‍ക്ക് സന്ദേശം കൈമാറിയതായി എംബസി അറിയിച്ചു. ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇസ്രയേലില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം, ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കെരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.

പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

Exit mobile version