ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി സൂചന. പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കെല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷാഹിദ് ലത്തീഫ്. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയാണ് ഷാഹിദ്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു.
1994ല്‍ ഇയാള്‍ ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു. 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ നാടുകടത്തി. 2010ല്‍ ഇയാളെ ഭീകരരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.