ജയ്പൂര്‍: കുറേ നാളുകളായി കേള്‍ക്കുന്ന ചോദ്യത്തിന് ഒടുവില്‍ പരസ്യമായി മറുപടി നല്കി രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്. ജയ്പൂര്‍ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുന്നതിനിടെയാണ് ഈ ചോദ്യം ഉയര്‍ന്നത്. ഇതോടെയാണ് കാരണം രാഹുല്‍ തന്നെ വിശദീകരിച്ചത്.
കോളേജിലെ ചോദ്യോത്തര വേളയില്‍ കുട്ടികളിലൊരാള്‍ കോണ്‍ഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിക്കുകയായിരുന്നു. ജയ്പൂരിലെ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവദത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
‘താങ്കള്‍ മിടുക്കനും വളരെ സുന്ദരനുമാണ്. പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?’- എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. ഇതിന് ‘കോണ്‍ഗ്രസ് പാര്‍ട്ടിയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധ’- എന്ന് േരാഹുല് ഗാന്ധി ലളിതമായി മറുപടി നല്‍കുകയായിരുന്നു.
കൂടാതെ, പരിപാടിയില്‍ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നും തനിക്ക് പ്രശ്നമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ALSO READ- ഹമാസ്- ഇസ്രയേല്‍ യുദ്ധം അതിരൂക്ഷം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേല്‍
ഈ പരിപാടിയില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാള് കുറവല്ലെന്ന് സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനോട് അദ്ദേഹം മറുപടി നല്കി.
Discussion about this post