ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തീയതിയാണ് പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ ഒറ്റഘട്ടമായുള്ള വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്.
1. ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും
വോട്ടെടുപ്പ് -നവംബര്‍ 7, നവംബര്‍ 17
വോട്ടെണ്ണല്‍ -ഡിസംബര്‍ 3
2. മിസോറാം
വോട്ടെടുപ്പ് -നവംബര്‍ 7
വോട്ടെണ്ണല്‍ -ഡിസംബര്‍ 3
3. മധ്യപ്രദേശ്
വോട്ടെടുപ്പ് -നവംബര്‍ 17
വോട്ടെണ്ണല്‍ -ഡിസംബര്‍ 3
4. തെലങ്കാന
വോട്ടെടുപ്പ് -നവംബര്‍ 30
വോട്ടെണ്ണല്‍ -ഡിസംബര്‍ 3
5. രാജസ്ഥാന്‍
വേട്ടെടുപ്പ് -നവംബര്‍ 23
വോട്ടെണ്ണല്‍- ഡിസംബര്‍ 3
രാജ്യത്തെ ജനസംഖ്യയുടെ ആറിലൊന്ന് ജനങ്ങള്‍ വിധിയെഴുതുന്ന തിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടെടുപ്പിന് തയ്യാറാകുന്നത്.
തിരഞ്ഞെടുപ്പിനായി അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് സജീകരിക്കുന്നത്. ഇതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വര്‍ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
Discussion about this post