ബെംഗളൂരു: കര്‍ണാടകയില്‍ പടക്കക്കടകള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. അത്തിബെല്ലെയിലാണ് നടുക്കുന്ന അപകടം. പതിനാല് പേരാണ് അപകടത്തില്‍ പരിക്കേറ്റ് മരിച്ചത്.
നിലവില്‍ ഏഴ് പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണില്‍ തീ പടര്‍ന്ന് പിടിച്ചത്.
also read: മരംമുറിക്കുന്നത് നോക്കി നിന്നു, ചില്ലകള്‍ വന്നുവീണത് തലയില്‍, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം
കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു. ഇതുവരെ 14പേര്‍ക്കാണ് അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായത്.
അതേസമയം, ഗോഡൗണ്‍ ആക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വന്‍തോതില്‍ പടക്കം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗണ്‍ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്.