ലഖ്നൗ: യുപിയില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര് പിടിയില്‍. ഇന്നലെയാണ് ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന അധ്യാപകനെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിവെച്ചത്. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ ഇവര്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
ഇനിയും 39 ബുള്ളറ്റുകള്‍ കൂടി ആറ് മാസത്തിനുള്ളില്‍ തന്റെ ശരീരത്തില്‍ തുളച്ചു കയറുമെന്ന് ഇവര്‍ അധ്യാപകനെ വീഡിയോയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ സഹോദരനുമായി ഉണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തിന് ശേഷം പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ?ഗിച്ചിരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെയാണ് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.
Discussion about this post