ന്യൂഡല്‍ഹി; മാതാപിതാക്കളുടെ അടുത്തു നിന്നും കുഞ്ഞിനെ തട്ടി കൊണ്ടുപോയ യുവതി പിടിയില്‍. യുവതിയുടെ കൈയ്യില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ ആണ് സംഭവം.
സ്വന്തമായി വീടില്ലാത്ത കുടുംബം കുഞ്ഞുമായി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പത്തൊന്‍പതുകാരി കുഞ്ഞിനെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. കുട്ടിക്ക് വേണ്ടി മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകാഞ്ഞതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടിയെ ഇവര്‍ മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുട്ടിയെവിടെയാണെന്നും ആര്‍ക്കാണ് കൈമാറിയതെന്നുമുള്ള വിവരങ്ങള്‍ പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post