റോം: ഇറ്റലിയിൽ വിനോദസഞ്ചാരത്തിനെത്തിയ ബോളിവുഡ് നടി ഗായത്രി ജോഷിയുടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം. ഗായത്രിയും ഭർത്താവ് വികാസ് ഒബ്റോയിയും മാനേജരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വദേശ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് ഗായത്രി.
ഗായത്രിയും ഭർത്താവും ഇറ്റലിയിലെ സാഡീനിയയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. സാഡീനിയയിലെ സൂപ്പർ കാർ ടൂറിനിടയിലാണ് അപകടമുണ്ടായത്.
ഗായത്രിയുടെ ലംബോർഗിനി ഒരു ഫെരാരിയിൽ ഇടിച്ചായിരുന്നു അപകടം. തുടർന്ന് ഫെരാരി ക്രാംപർ വാനിലിടിക്കുകയും മറ്റൊരു കാർ തലകീഴായി മറിയുകയും ചെയ്തു. ഫെരാരിയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം.
സ്വിറ്റ്സർലാന്റിൽ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാർകസ് ക്രൗട്ട്ലി ദമ്പതികളാണ് മരിച്ചത്. ഗായത്രിയും ഭർത്താവും മാനേജരുമാണ് ലംബോർഗിനിയിൽ യാത്ര ചെയ്തിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. കാറപകടത്തിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Two deaths on a Ferrari in Sardina, Italy pic.twitter.com/skT3CaXg0T
— Globe Clips (@globeclip) October 3, 2023