ന്യൂഡല്‍ഹി: സിക്കിമില്‍ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി.
പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്.
ഇതേതുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്.
സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
PHOTOS | 23 Army personnel reported missing after
a flash flood occurred in the Teesta River in Lachen Valley due to sudden cloud burst over Lhonak Lake in North Sikkim. More details are awaited.(Source: Third Party) pic.twitter.com/J2VjasHcyn
— Press Trust of India (@PTI_News) October 4, 2023