ന്യൂഡൽഹി: നേപ്പാൾ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിലും ശക്തമായ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി.
ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
6.2 തീവ്രതയും അഞ്ച് കിലോമീറ്റർ വ്യാപ്തിയും രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ഉച്ചക്ക് 2.25നാണ് നേപ്പാളിൽ ആദ്യ ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല