മൂന്ന് മണിക്കൂര്‍ നീണ്ട ലേലം; അഞ്ച് കിലോ ലഡ്ഡു വിറ്റുപോയത് 1.26 കോടി രൂപയ്ക്ക്

ഹൈദരാബാദിലെ സണ്‍സിറ്റിയിലുള്ള റിച്ച്മണ്ട് വില്ലാസില്‍ നടന്ന ലഡ്ഡു ലേലമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ശ്രദ്ധനേടുന്നത്. ലേലത്തില്‍ വിറ്റ ലഡ്ഡുവിന് 1.26 കോടി രൂപയാണ് ലഭിച്ചത്. അഞ്ചു കിലോ ഭാരമുള്ള ലഡ്ഡുവാണ് ഇത്രയും ഭീമമായ തുകയ്ക്ക് ലേലത്തില്‍ പോയത്.

കര്‍ഷകനായ വംഗേട്ടി ലക്ഷ്മ റെഡ്ഡിയാണ് ഇത്രയും തുകനല്‍കി ഈ ലഡു സ്വന്തമാക്കിയത്. ഗണേശോത്സവത്തിന്റെ പത്താം ദിവസമായിരുന്നു ലേലം. മൂന്ന് മണിക്കൂര്‍ നീണ്ട ലേലത്തില്‍ 1.26 കോടി രൂപ ഉറപ്പിക്കുകയായിരുന്നു.ലേലത്തില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.

also read: വീട്ടില്‍ കയറി 95കാരിയെ ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ പിടിയില്‍

2019 ല്‍ സണ്‍ സിറ്റിയില്‍ ആദ്യമായി ആരംഭിച്ച ലേലം ഗണേശോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും നടക്കാറുണ്ട്. എല്ലാ വര്‍ഷവും ഗണേശ നിമജ്ജനത്തിന്റെ തലേദിവസമാണ് ഈ ലേലം നടക്കുന്നത്. പിന്നീട് എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം 12 കിലോ ഭാരമുള്ള ഗണേഷ് ലഡ്ഡു 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ വര്‍ഷം, ലേലത്തില്‍, മുന്‍വര്‍ഷത്തെ തുകയേക്കാള്‍ ഇരട്ടിയിലധികം വിലയില്‍ അമ്പരപ്പിക്കുന്ന വര്‍ധനയുണ്ടായി.

Exit mobile version