ഇന്‍ഡോര്‍: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്ന് യുവാക്കള്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണ അപകടം നടന്നത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരില്‍ 3 പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു.
അപകടത്തില്‍ സഹോദരങ്ങളായ അമന് കൗശല്‍ (21), ആദര്‍ശ് കൗശല്‍ (19) എന്നിവരും, 19 കാരനായ അനീഷ് ശര്‍മയുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അതേസമയം, വിഗ്രങ്ങള്‍ ഇത്തരം കുഴികളില്‍ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പോലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.