ചെന്നൈ: ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാക്ക് ദാരുണാന്ത്യം. സൈദാപേട്ടയിലെ പെട്രോള്‍ പമ്പിലാണ് അപകടം നടന്നത്. പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.
ചെന്നൈയില്‍ കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.