ന്യൂഡല്‍ഹി: അതിശൈത്യത്തിന്െ പിടിയിലാണ് തലസ്ഥാനം. വിറച്ചും ചുരുണ്ട് കൂടിയും കാലത്തെ മണിക്കൂറുകള്‍ നീക്കുവാനുള്ള തത്രപാടിലാണ് ജനങ്ങള്‍. ചൂട് നേടാന്‍ സ്വെറ്റര്‍, കമ്പിളി തുടങ്ങിയ നിരവധി സാധനങ്ങളാണ് ഉള്ളത്. അതെല്ലാം പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ കണ്ണീര് കാഴ്ച മറ്റൊന്നാണ്. നാമെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുമ്പോള്‍ തണുത്ത് വിറച്ച് ഒരു മൂലയ്ക്ക് ഒതുങ്ങുകയാണ് തെരുവു നായ്ക്കള്‍.
ഇവറ്റകളെ ആരും തന്നെ ശ്രദ്ധിക്കാറുപോലുമില്ല. എന്നാല്‍ ഇവിടെ നന്മ മനസില്‍ സൂക്ഷിച്ചിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. തണുപ്പില്‍ നിന്ന് രക്ഷനേടുവാന്‍ കമ്പിളി പുതപ്പിച്ചും, സ്വെറ്റര്‍ ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് ഈ മൃഗസ്നേഹികള്‍. സന്നദ്ധ സംഘടനകളായ എച്ച്എസ്എ, പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഉള്‍പ്പെടെയുള്ളവരാണ് തെരുവുനായകള്‍ക്ക് തണുപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്ഗവുമായെത്തിയത്.
പഴയ സ്വെറ്ററുകള്‍ രൂപമാറ്റം വരുത്തി നായകള്‍ക്കു യോജിച്ചതാക്കുകയും അവ നായകളെ ധരിപ്പിക്കുകയുമാണ് ചെയ്യുതെന്ന് എച്ച്എസ്എയില് പ്രവര്‍ത്തിക്കുന്ന നിയതി. വാരാന്ത്യങ്ങളില്‍ കൂട്ടുകാര്ക്കൊപ്പമിരുന്നാണ് നായകള്‍ക്കായി സ്വെറ്ററുകള്‍ തയ്യാറാക്കുന്നതെന്നും അവര്‍ പറയുന്നു. എപ്പോഴും തങ്ങളുടെ ചുറ്റുപാടുമുള്ള നായകളെയാണ് സ്വെറ്റര്‍ ധരിപ്പിക്കാറുള്ളതെന്ന് അവര്‍ പറയുന്നു.
മുമ്പ് നഗരത്തിലെ മുഴുവന്‍ നായകളെയും സ്വെറ്ററുകളും ജാക്കറ്റുകളും ധരിപ്പിച്ചിരുന്നു. എന്നാല്‍ സ്വെറ്റര്‍ ധരിപ്പിച്ച നായകള്‍ വാഹനങ്ങളുടെ അടിയിലും മറ്റു കിടന്നുറങ്ങുമ്പോള്‍ ഇത് കുരുങ്ങാനുള്ള സാധ്യതയുണ്ട്. മാത്രമല്ല വയറുകളിലും മറ്റും കുരുങ്ങിയേക്കാം. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ സമീപത്തുള്ളതും ശ്രദ്ധിക്കാന്‍ സാധിക്കുന്നതുമായ നായകളെ മാത്രം സ്വെറ്റര്‍ ധരിപ്പിക്കുന്നത്- കാവേരി കൂട്ടിച്ചേര്‍ത്തു. സ്വെറ്റര്‍ ധരിപ്പിച്ചതിനു ശേഷം നായകള്‍ക്ക് അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ നീക്കം ചെയ്യാറുണ്ടെന്നും ഇവര്‍ പറയുന്നു. നായകള്‍ക്കായി പഴയ സ്വെറ്ററുകള്‍ സംഭാവന ചെയ്തവരും ഉണ്ട്.
Discussion about this post