ഉത്തര്‍പ്രദേശ്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായതിനാല്‍ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തിയത്.
നവാദ ഖുര്‍ദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ കുറിച്ച് അമ്മയും സഹോദരനും ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ 21 കാരി തയ്യാറായില്ല. ഇതോടെ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് വനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ചില കര്‍ഷകര്‍ കാടിനുള്ളില്‍ എത്തി. അപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ യുവതിയെ കര്‍ഷകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് യുവതിയെ മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
READ ALSO 162 പേര്‍ ജയില്‍ മോചിതരാവും, ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി
യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.