ചെന്നൈ: ഓട്ടോഡ്രൈവറുടെ അക്കൗണ്ടില്‍ 9000 കോടി രൂപ എത്തിയ സംഭവത്തിന് പിന്നാലെ ബാങ്ക് മാനേജര്‍ രാജിവെച്ചു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന് ആണ് രാജി വച്ചത്. ബാങ്കിന്റെ പിഴവ് കാരണമാണ് ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ പണം എത്തിയത്.
വ്യക്തിപരമായ കാരണങ്ങളാല്‍ എംഡി രാജിവെച്ചെന്നും ഡയറക്ടര്‍ ബോര്‍ഡ് അത് സ്വീകരിച്ചെന്നും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ബാങ്ക് അറിയിച്ചു.
ചെന്നൈയില്‍ ഓട്ടോ ഓടിക്കുന്ന പഴനി നെയ്കാരപ്പടി സ്വദേശി രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് ഈ മാസം ഒമ്പതിനാണ് അപ്രതീക്ഷിതമായി 9000 കോടി രൂപയെത്തിയത്.
അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് രാജ് കുമാറിനെ ബാങ്ക് അധികൃതര്‍ തന്നെ അറിയിക്കുകയായിരുന്നു. രാജ്കുമാര് ചെലവഴിച്ച 21,000 രൂപ കിഴിച്ച് ബാക്കിയുള്ളത് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
Discussion about this post