ന്യൂനമര്‍ദം ശക്തിപ്രാപിക്കും, കേരളത്തില്‍ ഇന്നും കനത്ത മഴ, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

rain | bignewslive

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ഇന്നും വ്യാപക മഴ തുടരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍ പിടിത്തത്തിന് വിലക്കുണ്ട്.

also read: മതിലിടിഞ്ഞ് ശരീരത്തില്‍ വീണ് അപകടം; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കന്‍ കര്‍ണാടക തീരപ്രദേശത്തിന് മുകളില്‍ ചക്രവാതച്ചുഴിയും തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മധ്യപ്രദേശിന് മുകളിലും മ്യാന്മാറിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

Exit mobile version