ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയില്‍ ഏഴുപേര്‍ അറസ്റ്റിലായി. കമല്‍, മനോജ്, പപ്പു, കിഷന്, ലക്കി, യൂനസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതികളില്‍ ഉള്‍പ്പെടുന്നു. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസര്‍ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ് ആള്‍ക്കൂട്ടം അടിച്ച് കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൊല്ലപ്പെട്ട യുവാവ്.
സംഭവത്തിന്റെ വീഡിയോ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിന്റെ അച്ഛന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ മോഷണക്കുറ്റം ആരോപിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ക്ക് കൃത്യമായി ഉത്തരം നല്കാന് കഴിഞ്ഞിരുന്നില്ല.
വൈദ്യുത തൂണില്‍ കെട്ടിയിട്ട് അടിക്കുകയായിരുന്നു. പിന്നീട് അയല്‍വാസിയുടെ സഹായത്തോടെയാണ് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു.