സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടത് സംഘപരിവാര്‍! പക്ഷെ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന്; വിചിത്ര വാദവുമായി ബിജെപി എംപി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി എംപി ലോക്സഭയില്‍. എംപി നിഷികാന്ത് ദുബൈ ആണ് ലോക്സഭയില്‍ കേരളസര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സിപിഎം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സമാനമായ ആവശ്യവുമായി ബിജെപിയുടെ രാജ്യസഭ എംപി രാകേഷ് സിന്‍ഹയും രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷഴിച്ചുവിട്ടിരുന്നു. ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുകയും ചെയ്തു. ഇതില്‍പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയും ആക്രമണം അഴിച്ചുവിട്ടും അഴിഞ്ഞാടിയിരിക്കുകയാണ് സംധകപരിവാര്‍.

ഇതൊന്നം കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാരിനെ കണ്ണടച്ച് കുറ്റം പറഞ്ഞ് അപഹാസ്യരാവുകയാണ് ബിജെപി പാര്‍ലമെന്റില്‍ പോലും. ജനുവരി മൂന്നിന് ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലിന്റെ മറവില്‍ വന്‍തോതിലുള്ള ആക്രമണമാണ് സംഘപരിവാര്‍ നടത്തിയത്. പോലീസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്റെ മറവില്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വസ്തുതകളെ മറച്ചുവെച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിരിക്കുന്നത്.

Exit mobile version