വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചാണ് പരാക്രമം നടത്തിയതെന്നാണ് വിവരം.

ഗുവാഹത്തി: വിമാനം പറക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ബിശ്വജിത്ത് ദേബ്‌നാഥ് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചാണ് പരാക്രമം നടത്തിയതെന്നാണ് വിവരം.

ഗുവാഹത്തിയില്‍ നിന്നും അഗര്‍ത്തലയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവം അരങ്ങേറിയത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 6ഇ-457 എന്ന വിമാനം പറന്നുയര്‍ന്ന ശേഷം എമര്‍ജന്‍സി എക്‌സിറ്റിന് സമീപമിരുന്ന ബിശ്വജിത്ത് അസാധാരണമായി പെരുമാറാന്‍ തുടങ്ങുകയായിരുന്നു.

ഇയാള്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തിരുന്ന യാത്രക്കാരന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബിശ്വജിത്ത് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാനുള്ള ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.

ALSO READ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒറ്റയടിയ്ക്ക് എത്തിയത് 9000 കോടി രൂപ: 21000 സുഹൃത്തിന് കൈമാറി, പിന്നെ ട്വിസ്റ്റ്

പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ ശ്രമിച്ചിട്ടും യുവാവിനെ തടയാനായില്ല. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എല്ലാവരും കൂടി വലിച്ചിഴച്ചാണ് ഇയാളെ സീറ്റില്‍ ഇരുത്തിയത്. വിമാനം അഗര്‍ത്തലയില്‍ എത്തിയപ്പോള്‍ ബിശ്വജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version