ബംഗളൂരു: അണികളെ ദ്രോഹിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്റെ മുന്പില് എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ബിജെപി എംഎല്‍എ. കര്‍ണ്ണാടക ബിജെപി എംഎല്‍എ ഗുല്ഹത്തി ശേഖര്‍ ആണ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അണികളെ പോലീസ് ദ്രോഹിക്കുന്നുവെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഹോസ്ദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗുല്ഹത്തി ശേഖര്‍. ഹോസ്ദുര്‍ഗ പോലീസ് സ്റ്റേഷനുമുമ്പില്‍ അദ്ദേഹം സ്വയം തീകൊളുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടാവസ്ഥ തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അനധികൃത മണല്‍ ഖനനം ആരോപിച്ച് പോലീസ് അണികളെ ദ്രോഹിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ അനുയായികള്‍ നിരപരാധികളാണെന്നും അദ്ദേഹം പറയുന്നു.
Discussion about this post