ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്(എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതിരോധമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. ഇന്ന് ഇരു സഭകളില്‍ ഈ വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിര്‍മ്മലാ സീതാരാമന്‍ രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
എച്ച്എഎല്ലിന് ഒരുലക്ഷം കോടി കരാറ് നല്‍കിയതിന് പ്രതിരോധ മന്ത്രി തെളിവ് കാണിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിരോധമന്ത്രി രാജിവെയ്ക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.ഇതിനു മറുപടിയായി നിര്‍മ്മലാ സീതാരാമന്‍ എച്ച്എഎല്ലിന് നല്‍കിയ കരാറുകളുടെയും ധാരണയിലെത്തിയ കരാറുകളുടെയും രേഖകള്‍ നിരത്തിയിരുന്നു.