ഭോപ്പാല്‍: കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല. നിപ ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ ക്യാംപസില്‍ പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് മധ്യപ്രദേശ് സര്‍വ്വകലാശാല ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയുടേതാണ് നടപടി. സര്‍വകലാശാലയില്‍ ഇന്നും നാളെയുമായി യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായാണ് ഓപ്പണ്‍ കൗണ്‍സിലിങ് നടത്തുന്നത്.
also read: പാട്ടുപാടുന്നതിനിടെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്
ഇതിനായി കേരളത്തില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികളോടാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് ഇതിനായി എത്തിയിരിക്കുന്നത്.
സര്‍വ്വകലാശാലയുടെ നടപടി വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി ശിവദാസന്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
Discussion about this post