ചെന്നൈ: തമിഴ്നാട്ടിലെ വീട്ടമ്മമാര്‍ക്ക് എല്ലാമാസവും 1000 രൂപ വീതം ഇനി മുതല്‍ അക്കൗണ്ടില്‍ എത്തും. സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കമാകും. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി സ്റ്റാലിന് കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ പദ്ധതി നടപ്പാക്കുന്നത്. കുടുംബ വരുമാനത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്കാണ് പദ്ധതി ഗുണം ചെയ്യുക.
Discussion about this post