ഡല്‍ഹി: കൂടുതല്‍ നടിമാര്‍ മീ ടൂ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുന്ന സമയമാണിത്. ഇപ്പോഴിതാ നമസ്‌തേ ഇംഗ്ലണ്ട് സംവിധായകനെതിരെ ആരോപണവുമായി ഇറാനിയന്‍ മോഡലും നടിയുമായ യെല്‍നാസ് നൊറൗസി രംഗത്തെത്തിയിരിക്കുകയാണ്. സേക്രഡ് ഗെയിംസ് എന്ന പരമ്പരയിലുടെ പ്രശ്‌സ്തയായ നൊറൗസി സംവിധായകന്‍ വിപുല്‍ ഷാ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണവുമായാണ് എത്തിയിരിക്കുന്നത്.
നമസ്‌തേ ഇംഗ്ലണ്ട് എന്ന ചിത്രത്തില്‍ വേഷം നല്‍കാമെന്ന് അറിയിച്ച ശേഷം സംവിധായകന്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ഇറാനിയന്‍ നടി ആരോപിക്കുന്നു. നമസ്‌തേ ഇംഗ്ലണ്ടില്‍ സഹനടിയുടെ റോള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് സംവിധായകന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ ഓഡിഷന് വിളിച്ചു. ഇതിന്റെ ഭാഗമായുള്ള കൂടികാഴ്ചക്കള്‍ക്കിടെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും സിനിമയുടെ കരാര്‍ ഒപ്പിട്ടില്ലെന്നും നൊറൗസി പറഞ്ഞു.