പുതുച്ചേരി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിനിക്ക് ദുർമന്ത്രവാദത്തിന്റെ പേരിൽ നഷ്ടമായത് ആറുലക്ഷം രൂപ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ടവരാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പിഎച്ച്ഡി വിദ്യാർത്ഥിനി പിരിഞ്ഞു പോയ മുൻകാമുകൻ തിരികെ വരാനായാണ് തട്ടിപ്പെന്ന് അറിയാതെ ഈ പണം മുടക്കിയത്.
എന്ത് പ്രശ്‌നമാണെങ്കിലും പരിഹാരം കണ്ടെത്താൻ ദുർമന്ത്രവാദം സഹായിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പിഎച്ച്ഡി വിദ്യാർത്ഥിനിയുടെ കൈയ്യിൽ നിന്നും ഇവർ പണം തട്ടിയെടുത്തത്. മുൻ ആൺസുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെൺകുട്ടി തട്ടിപ്പുകാരെ സമീപിച്ചത്. ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിൽ കുടുംബപ്രശ്നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നൽകിയുള്ള പോസ്റ്റ് കണ്ടാണ് പെൺകുട്ടി സംഘത്തെ സമീപിച്ചത്.
ആറുമാസം മുൻപാണ് ആൺസുഹൃത്ത് വിദ്യാർത്ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഈ സമയത്ത് പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധം തുടരാനായി പെൺകുട്ടി ദുർമന്ത്രവാദത്തെ പെൺകുട്ടി ആശ്രയിക്കുകയായിരുന്നു. ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആൺസുഹൃത്തുമായുള്ള പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് തട്ടിപ്പുകാർ പ്രത്യേക പൂജ ചെയ്താൽ സുഹൃത്ത് തിരികെ വരുമെന്നും ഫോണിൽ വിളിക്കുമെന്നും പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് പൂജയ്ക്കായി ഇവർ ആവശ്യപ്പെട്ട പണം പെൺകുട്ടി ഓൺലൈൻ വഴി അയച്ചു. തുടർന്ന് പെൺകുട്ടിയുടെയും സുഹൃത്തിന്റെയും ഫോൺനമ്പറുകൾ തട്ടിപ്പുകാർ ചോദിച്ചുവാങ്ങുകയും ആൺസുഹൃത്തിന്റെ ഫോണിൽനിന്ന് കോൾ വരുമെന്നു അറിയിക്കുകയും ചെയ്തു. ഈ കോൾ എടുക്കരുതെനന്നും നിർദേശിച്ചിരുന്നു.
പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു ഇവരുടെ നിർദേശം. പണം കൈമാറിയതിന് പിന്നാലെ തന്നെ ആൺസുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിക്ക് ഫോൺകോൾ എത്തി. പെൺകുട്ടി ഫോൺ എടുത്തില്ല. തുടർന്ന് തട്ടിപ്പുകാർ വീണ്ടും പലതവണകളായി കൂടുതൽ പണം ആവശ്യപ്പെടുകയും പെൺകുട്ടി പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ കൈമാറുകയും ചെയ്തു.
also read- നയന സൂര്യന്റേത് കൊലപാതകമല്ല; മരണകാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍
എന്നാൽ ഇ പണം മുഴുവൻ നൽകിയിട്ടും സുഹൃത്തിൽനിന്ന് മറ്റുഫോൺകോളോ പ്രതികരണമോ ഉണ്ടായില്ല, ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പെൺകുട്ടി പരസ്യം കണ്ട ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രത്യേക മൊബൈൽ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചാകും ആൺ സുഹൃത്തിന്റെ നമ്പറിൽനിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് കോൾ വരുന്ന രീതിയിൽ സെറ്റ് ചെയ്തതെന്നാണ് സൈബർക്രൈം ഇൻസ്പെക്ടർ ബി സി കീർത്തി പ്രതികരിച്ചത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും സൈബർക്രൈം ഇൻസ്പെക്ടർ അറിയിച്ചു.
……………………………..