ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് മുതല്‍ ഡല്‍ഹിയില്‍ തുടക്കമാകും. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യന്‍ യൂണിയന് പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഡല്‍ഹിയിലെ ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയില്‍ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാര്‍ക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തില്‍ പങ്കെടുക്കുന്നത്.
ജി 20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാര് തമ്മില്‍ നയതന്ത്ര തല ചര്‍ച്ചയും നടക്കും. അതേസമയം, യുക്രെയിന് യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. വൈകുന്നേരം രാഷ്ട്ര തലവന്മാര്ക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
Discussion about this post