ജാര്‍ഗ്രാം: പിറന്നാള്‍ സമ്മാനമായി ആഭരണങ്ങളും വസ്ത്രവും സാധനങ്ങളുമൊക്കെയാണ് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാറുണ്ട്. കുട്ടികളോട് അമ്പിളിമാമനെ പിടിച്ചുതരാമെന്നൊക്കെ പറയാറുണ്ട്. ഇപ്പോഴിതാ പ്രിയതമയ്ക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനമാണ് ശ്രദ്ധേയമാകുന്നത്.
പിറന്നാള്‍ സമ്മാനമായി ഭാര്യ അനുമികയ്ക്ക് ചന്ദ്രനെ തന്നെ സമ്മാനിച്ചിരിക്കുകയാണ് സഞ്ജയ് മഹാതോ എന്ന യുവാവ്. ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലമാണ് ഭാര്യയ്ക്കായി സമ്മാനിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം സ്വദേശിയാണ് സഞ്ജയ് മഹാതോ.
10,000 രൂപയ്ക്കാണ് സഞ്ജയ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. വിവാഹത്തിന് മുമ്പ് തന്നെ ചന്ദ്രനെ കൊണ്ടുവന്നു നല്‍കുമെന്ന് അനുമികക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് സഞ്ജയ് മഹാതോ പറയുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് മഹാതോ പറഞ്ഞു.
അനുമികയും സഞ്ജയിയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്. ചന്ദ്രനെ അവളുടെ അടുത്തേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍, ഞങ്ങളുടെ വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തില്‍ അവള്‍ക്ക് ചന്ദ്രനില്‍ ഒരു പ്ലോട്ട് സമ്മാനമായി നല്‍കിയാലെന്താണെന്ന് ഞാന്‍ ചിന്തിച്ചു’, ‘മഹാതോ പറഞ്ഞു.
‘സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ മുഖേന ചന്ദ്രനില്‍ സ്ഥലം വാങ്ങി. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു. ഞാന്‍ അവള്‍ക്കായി ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങി. സ്ഥലം വാങ്ങിയതിന്റെ രജിസ്ട്രേഷന്‍ പേപ്പറും സഞ്ജയിയുടെ കൈവശമുണ്ട്.
ആ പണം കൊണ്ട് മറ്റെന്തെങ്കിലും വാങ്ങാന്‍ എനിക്ക് കഴിയുമായിരുന്നു. പക്ഷേ ഞങ്ങള്‍ ഇരുവരുടെയും ഹൃദയങ്ങളില്‍ ചന്ദ്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാല്‍, വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തില്‍ ഇതിലും മികച്ച സമ്മാനമൊന്നും നല്‍കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും താനും ഭാര്യ അനുമികയും പൂന്തോട്ടത്തില്‍ ഇരുന്ന് ചന്ദ്രനെ നോക്കാറുണ്ടെന്നും സഞ്ജയ് പറയുന്നു.
ബഹിരാകാശത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം പ്രായോഗികമായി സാധ്യമല്ലെങ്കിലും വെബ്സൈറ്റുകള്‍ ഇപ്പോഴും ‘ചന്ദ്രനിലെ സ്ഥലം വില്‍ക്കുകയും അവ വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയത്തിന് മുമ്പുതന്നെ, ചന്ദ്രനില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങാന്‍ ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
Discussion about this post