ന്യൂഡല്‍ഹി: മനുഷ്യര്‍ മാംസ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടാവുന്നതെന്ന് വിവാദ പ്രസ്താവനയുമായി ഐഐടി ഡയറക്ടര്‍. ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് മണ്ടി ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റയാണ്.
ലക്ഷ്മിധറിന്റെ ഈ വിവാദ പ്രസ്താവന വ്യാഴാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഓഡിറ്റോറിയത്തില്‍ വെച്ച് കുട്ടികളോട് സംസാരിക്കവെയാണ് ലക്ഷ്മിധര്‍ ഇക്കാര്യം പറഞ്ഞത്.
also read: ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍
രാജ്യത്തെ ഏറ്റവും മികച്ച ടെക്‌നോളജി സ്ഥാപനമായി വിലയിരുത്തുന്ന ഐഐടിയുടെ ഡയറക്ടര്‍ പദവിയിലുള്ള ലക്ഷ്മിധര്‍ കുട്ടികളോട് പറയുന്നത് മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ല മനുഷ്യരാവണമെന്നാണ്. നല്ല മനുഷ്യരാകാന്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുക? മാംസം കഴിക്കാനേ പാടില്ല എന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.
ഇക്കാര്യം പറഞ്ഞതിന് പിന്നാലെ മാംസ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് ലക്ഷ്മിധര്‍ പ്രതിജ്ഞ ചെയ്യിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വൈറലായ വീഡിയോയേക്കുറിച്ച് ലക്ഷ്മിധര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post