‘അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു’; പരാതിയുമായി ആദ്യ ഭര്‍ത്താവ്

അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.

അഹമ്മദാബാദ്: ഭാര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിയായ ഓരു യുവാവ്. പരാതി നിസ്സാരമല്ല. അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി.

യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായ ഭാര്യക്കൊപ്പം താമസിക്കണമെന്ന തന്റെ ആഗ്രഹം ഇതോടെ ഇല്ലാതായെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. തന്റെ പണം ഉപയോഗിച്ചാണ് ഭാര്യ അമേരിക്കയിലേക്ക് പോയതെന്നും രണ്ടാഴ്ചക്ക് ശേഷം ഫോണിലൂടെ തന്നെ ഉപേക്ഷിച്ചെന്ന് അറിയിക്കുകയും ചെയ്‌തെന്നും യുവാവ് പറഞ്ഞു. പിന്നീട് യുവതി മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞു. ശാന്തിഗ്രാം നിവാസിയായ യേഷാ പട്ടേലിനെതിരെയാണ് ഹിതേന്ദ്ര ദേശായി എന്ന യുവാവ് പരാതിയുമായി സമീപിച്ചത്.

2013 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. 2017 മാര്‍ച്ച് 28 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇരുവരും വിവാഹിതരായ കാര്യം കുടുംബങ്ങളില്‍ നിന്ന് മറച്ചുവെച്ചു. പിന്നീട് യുഎസിലേക്ക് പോയി പുതിയ ജീവിതം ആരംഭിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഗ്രീന്‍ കാര്‍ഡ് ലഭിച്ച ഭാര്യ യേഷാ പട്ടേലാണ് ആദ്യം യുഎസിലേക്ക് പുറപ്പെട്ടത്.

എത്തിയ ഉടന്‍ തന്നെ ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുകാര്യങ്ങളും ചെയ്യാമെന്ന് വാഗ്ദാനവും നല്‍കി. യാത്രക്കായി യുവതിക്ക് 5,000 ഡോളര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് പോയതിന് ശേഷം ഏകദേശം രണ്ടാഴ്ചത്തേക്ക് ദേശായിയുമായി പട്ടേല്‍ ബന്ധം തുടര്‍ന്നു. പിന്നീട് യുവതി യുവാവിനെ വിളിക്കാതെയായി.

പിന്നീട് ഭര്‍ത്താവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് യുവതി മാതാപിതാക്കളെ അറിയിച്ചു. യുവതിയുടെ മാതാപിതാക്കള്‍ വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായും യുവാവ് പറഞ്ഞു. പിന്നീട് 2020 ഫെബ്രുവരിയില്‍ യുവതി വീണ്ടും വിവാഹം കഴിച്ചു. യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ ഐപിസി വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

Exit mobile version