‘ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ 100 കോടി നല്‍കാം’; പ്രഖ്യാപനുമായി സീമാന്‍

ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. പിന്നാലെ ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ രംഗത്തെത്തിയിരുന്നു. പിന്നാലെ ഉദയനിധി തന്നെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു.


ഇപ്പോഴിതാ ഉദയനിധിയെ പിന്തുണച്ച് ഡിഎംകെയുടെ എതിരാളികളും തമിഴ് രാഷ്ട്രീയ നേതാവുമായ സീമാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍.

ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും എന്നാണ് സീമാന്‍ പറഞ്ഞത്. സനാതനം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ്. അത് അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. മനുഷ്യനെ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് കാണുന്നതാണ്. അത് ഉദയനിധി പറഞ്ഞത് സത്യമാണെന്നും. ആ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു.

ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുന്നതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. തമിഴ്‌നാട്ടിന്റെ പേര് അത് പോലെ നിന്നാല്‍ മതി. പക്ഷെ ഭാരതം എന്ന് പേരിട്ടതിനാല്‍ പൊതുകടം കുറയുമോ പട്ടിണി മാറുമോ തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കണമെന്നും സീമാന്‍ പറഞ്ഞു.

Exit mobile version