തികച്ചും രാഷ്ട്രീയ ലക്ഷ്യം, ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി, രൂക്ഷവിമര്‍ശനം

ഡല്‍ഹി: ഇന്ത്യയെന്ന പേര് മാറ്റി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മഹാത്മാഗാന്ധിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കം ബാലിശമെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യാ എന്നായതിനാലാണ് കേന്ദ്രം ഈ തിരക്കിട്ട നീക്കം നടത്തുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ് രാജ്യത്തിന്റെ പേര് മാറ്റം എന്നും തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

also read: മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് 72ാം പിറന്നാള്‍: വീടിന് മുന്നില്‍ ആശംസകളും ഹര്‍ഷാരവവുമായി ആരാധകര്‍, സ്‌നേഹം അറിയിച്ച് താരം

പ്രതിപക്ഷത്തെ മുന്നണിയെ ഭയന്നുള്ള നീക്കമാണിതെന്നും മുമ്പ് പേര് മാറ്റം ആവശ്യമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച ബിജെപി സര്‍ക്കാര്‍ ഇന്ന് പേര് മാറ്റാന്‍ ബാലിശമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട്‌നടത്തിയ പരാമര്‍ശത്തെ തുഷാര്‍ ഗാന്ധി പിന്തുണച്ചു. സനാതന ധര്‍മ്മത്തിലെ അനീതിയെ തുറന്ന് കാണിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍ ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version