എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു, വിടവാങ്ങിയത് സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പോലീസുദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.

2016 മുതല്‍ എസ്പിജി ഡയറക്ടറാണ് അരുണ്‍കുമാര്‍ സിന്‍ഹ. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

also read: ചാണ്ടി ഉമ്മന് ജയിക്കാൻ ബിജെപി വോട്ട്; പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് എംവി ഗോവിനന്ദൻ

1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന സ്ഥാനങ്ങളെല്ലാം വഹിച്ചു.

അദ്ദേഹം ജാര്‍ഖണ്ഡിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അരുണ്‍ കുമാര്‍ സിന്‍ഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.

also read: ‘ഞങ്ങൾക്ക് നഷ്ടമായ എട്ട് കോടി കൂടി തിരികെ തരൂ’; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം പ്രഖ്യാപിച്ച വിജയ് ദേവരകൊണ്ടയോട് സിനിമ വിതരണക്കാർ

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന ഇമെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ക്രൈം സ്റ്റോപ്പര്‍ സംവിധാനം കൊണ്ടുവന്നത് അദ്ദേഹം സിറ്റി പോലീസ് കമ്മീഷണറായിരിക്കെയാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Exit mobile version