ചെന്നൈ: തമിഴ്നാട് മുതുമലയില്‍ വെച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് യുവാക്കള്‍ക്ക് പിഴ ചുമത്തി. രണ്ട് മലയാളി യുവാക്കള്‍ക്കാണ് 10,000 രൂപ പിഴ ചുമത്തിയത്. ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാക്കളില്‍ ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാന്‍ തുടങ്ങി. ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ യുവാവ് ശ്രമിച്ചു.
ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞു. ആന ഇത്തിരി മുന്നോട്ട് വന്നതോടെയാണ് യുവാവ് പിന്മാറിയത്. പിന്നീട് എതിര്‍വശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശല്യം ചെയ്യാനും തുടങ്ങി.
ഇതിനോടകം തന്നെ യുവാവ് ആനയെ ശല്യം ചെയ്യുന്ന വീഡിയോ വൈറലാവുകയും ചെയ്തു. ദൃശ്യം പകര്‍ത്തുന്നതിനിടെ ആന യുവാവിന് നേരെ തിരിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. അതുവഴി വന്ന യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പരാതി നല്‍കുകയായിരുന്നു.
Discussion about this post