ഫ്‌ളോറിഡ: അമ്മയുടെ മരണത്തിന് ലീവ് ചോദിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കിയതായി യുവാവിന്റെ പരാതി. അമ്മയുടെ മരണത്തില്‍ അവധി ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കി എന്നതാണ് യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫ്‌ളോറിഡ സ്വദേശിയായ യുവാവ് ‘കോറോസീല്‍’ എന്ന അമേരിക്കന്‍ കമ്പനിക്കെതിരെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മ മരിച്ചപ്പോള്‍ ആകെ 3 ദിവസത്തെ ശമ്പളം കൂടാതെയുള്ള അവധിയാണ് കമ്പനി അനുവദിച്ചത്.
3 ദിവസം കൊണ്ട് ഫ്‌ളോറിഡ വരെ പോയി അമ്മയുടെ ചടങ്ങുകള്‍ നടത്തി, തിരികെ വരുന്നത് സാധിക്കാത്തതിനാല്‍ ഒരാഴ്ച കൂടി അവധി നല്‍കാന്‍ കമ്പനിയോട് യുവാവ് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ലീവ് ചോദിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചുകൊണ്ട് മെയില്‍ വരികയായിരുന്നു.
മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് കാര്യങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. പക്ഷേ ഒരിത്തിരി നേരം ദുഖിച്ചിരിക്കാന്‍ പോലും സമയം കിട്ടില്ല. അതെങ്കിലും തനിക്ക് വേണ്ടേ എന്നാണ് യുവാവ് ചോദിക്കുന്നത്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ കമ്പനിയുടെ പേജുകളില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ഇതോടെ പോസ്റ്റ് പിന്‍വലിക്കണമെന്ന് കമ്പനി യുവാവിനോട് ആവശ്യപ്പെട്ടു. താനതിന് തയ്യാറല്ലെന്നും അദ്ദേഹം വീണ്ടും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത് അറിയിക്കുകയും ചെയ്തു.
Discussion about this post