ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് ഇന്ത്യൻ പതാകയിൽ;സ്‌നേഹത്തോടെ നിരസിച്ച് മാതൃകാപരമയി പെരുമാറി നീരജ് ചോപ്ര; വൈറലായി ചിത്രം

ബുഡാപ്പെസ്റ്റ്: രാജ്യത്തിന് അഭിമാനകരമായ മറ്റൊരു മെഡൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപ്പെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് താരം. ആദ്യമായാണ് ഒരു ഇന്ത്യൻ അത്‌ലറ്റ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പൽ തുടർച്ചയായി സ്വർണമണിയുന്നത്.

ജാവലിൻ ത്രോയിൽ 88.17 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. അതേസമയം, മത്സരശേഷം നീരജിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് എത്തിയ ആരാധികയോട് മാതൃകാപരമായി പെരുമാറിയ നീരജിന്റെ ചിത്രമാണ് വൈറലാകുനന്ത്.

ഹംഗറിയിൽ നിന്നുള്ള ഒരു ആരാധികയാണ് ഇന്ത്യൻ പതാകയിൽ നീരജിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. എന്നാൽ, താരം സ്‌നേഹത്തോടെ അത് നിരസിക്കുകയും ടീഷർട്ടിന്റെ സ്ലീവിൽ ഓട്ടോഗ്രാഫ് നൽകുകയുമായിരുന്നു.

ALSO READ- സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണം; മന്ത്രി വി ശിവൻ കുട്ടിയോട് നടൻ നിവിൻ പോളി

ഇന്ത്യൻ ആർമിയിൽ സുബേദാർ കൂടിയായ നീരജ്, പതാകയിൽ ഓട്ടോഗ്രാഫ് നൽകാനാകില്ലെന്ന് അവരെ അറിയിക്കുന്ന ദൃശ്യം ജൊനാതൻ സെൽവരാജ് എന്ന മാധ്യമപ്രവർത്തകൻ പകർത്തിയാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

Exit mobile version