മുംബൈ: റിലയന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ നിന്നും നിത അംബാനി പടിയിറങ്ങുന്നു. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
അതേസമയം, റിലയന്‍സ് ഫൗണ്ടേഷന്‍സ് ചെയര്‍പഴ്‌സണായി തുടരും. റിലയന്‍സിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തലമുറമാറ്റം പ്രഖ്യാപിച്ചത്. യോഗങ്ങളിലെ സ്ഥിരം ക്ഷണിതാവായും അവര്‍ തുടരും.
ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ രാജ്യമെങ്ങും ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. ജിയോ ഫൈബര്‍ സംവിധാനം അടുത്ത മാസം 19 മുതല്‍ ലഭ്യമാക്കുമെന്നും വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയന്‍സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഹ്യൂമന്‍ റിസോഴ്‌സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.