യുവതി നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യം, സഹോദരനെ അടിച്ചുകൊന്ന് ജനക്കൂട്ടം, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെ വിവസ്ത്രയാക്കി

ഭോപ്പാല്‍: യുവതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള പീഡനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം സഹോദരനെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. നൂറോളം വരുന്ന ജനക്കൂട്ടമാണ് കുടുംബത്തെ ആക്രമിച്ചത്.

യുവതി 2019ല്‍ ആണ് പീഡനക്കേസ് ഫയല്‍ ചെയ്യുന്നത്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം അമ്മയെ വിവസ്ത്രയാക്കുകയും ആക്രമിക്കുകയും ചെയ്തു.

also read: യുപിയില്‍ അധ്യാപിക അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാര്‍; മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, ആക്രമിച്ചവരില്‍ 9 പേര്‍ക്കെതിരെ കൊലക്കുറ്റവും 3 പേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 8 പ്രതികളെ അറസ്റ്റ് ചെയ്തതായി അഡി.സൂപ്രണ്ട് ഓഫ് പൊലിസ് സഞ്ജീവ് ഉയ്‌കെ പറഞ്ഞു.

‘ മകനെ അതിക്രൂരമായാണ് അവര്‍ അടിച്ചത്. അവന്‍ ജീവിക്കില്ലെന്ന് തോന്നി, എന്നെ ആക്രമിച്ച് വിവസ്ത്രയാക്കി, ഞാനൊരു ടവ്വലെടുത്ത് ശരീരം മറച്ചു, അപ്പോഴേക്കും പൊലിസെത്തി’, അമ്മ പറയുന്നു.വീട്ടുപകരണങ്ങളെല്ലാം തല്ലിത്തകര്‍ത്തതായും മേല്‍ക്കൂരയെല്ലാം തകര്‍ന്നു കിടക്കുകയാണെന്നും അമ്മ പറയുന്നു.

also read;മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി 15കാരന്‍ അച്ഛന്റെ തലക്കടിച്ചു; തന്നെ അടിച്ചതിന്റെ പ്രതികാരം തീര്‍ത്തതെന്ന് മകന്‍, കേസ്

നിലവില്‍ സാഗറില്‍ വന്‍പൊലിസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് കലക്ടറോ മറ്റു സര്‍ക്കാര്‍ പ്രതിനിധികളോ എത്തിയശേഷം മാത്രമേ സംസ്‌കാരച്ചടങ്ങുകള്‍ നടത്തൂവെന്ന് കുടുംബം പറയുന്നു.

Exit mobile version