ന്യൂഡല്‍ഹി: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്.
ഇന്ത്യന്‍ താരങ്ങളായ ഡി.പി മനു, കിഷോര്‍ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റര്‍ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.
ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തില്‍ തന്നെ 88.17 മീറ്റര്‍ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 84.77 മീറ്റര്‍ എറിഞ്ഞ് കിഷോര്‍ ജെന അഞ്ചാം സ്ഥാനത്തെത്തി. 84.12 മീറ്റര്‍ എറിഞ്ഞ് ഡി.പി മനും ആറാം സ്ഥാനവും കരസ്ഥമാക്കി.
The Golden Boy Of India! 💪🏻🇮🇳#NeerajChopra
— Apurva Singh (@iSinghApurva) August 27, 2023
Discussion about this post