മധ്യപ്രദേശ്: ഒരു യുവാവ് തന്റെ ഭാര്യ ജീവനോടെയിരിക്കെ തന്നെ രണ്ടാമത് ഒരു യുവതിയെ കൂടി വിവാഹം കഴിച്ചു. എന്നാല്‍ രണ്ടാമത് വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ ഭാര്യയെ ഒഴിവാക്കാനും അയാള്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ ഭാര്യയുമായി ബന്ധം തുടര്‍ന്നു പോകാനാണ് അയാള്‍ ആഗ്രഹിച്ചത്. മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെങ്കിലും ഭര്‍ത്താവുമായി ബന്ധം തുടരണം എന്ന് തന്നെയായിരുന്നു ആദ്യ ഭാര്യയുടേയും ആഗ്രഹം.
പരമാര്‍ഷ് കേന്ദ്രത്തിന്റെ കീഴില്‍ വന്ന കേസായിരുന്നു ഇത്. ദമ്പതികള്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അധികാരികള്‍ സ്ഥിരീകരിച്ചത്. അങ്ങനെ കേസില്‍ ഒരു തീരുമാനമായി. 15 ദിവസം യുവാവ് ഒരു ഭാര്യയുടെ കൂടെയും, പിന്നീടുള്ള 15 ദിവസം അടുത്ത ഭാര്യയുടെ കൂടെയും താമസിക്കണം എന്നായിരുന്നു അത്. യുവാവിന് ആദ്യഭാര്യയില്‍ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്റെ ചെലവും യുവാവ് തന്നെ വഹിക്കണം. രണ്ട് ഭാര്യമാരും ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.
അതേസമയം, പോലീസിന് കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ് ഫാമിലി കൗണ്‍സലിംഗ് സെന്ററിലേക്ക് കേസ് കൈമാറിയത്. പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഇയാള്‍ 15 വര്‍ഷം മുമ്പാണ് ആദ്യഭാര്യയെ വിവാഹം ചെയ്തത്.