19കാരിയായ മകന്റെ ഭാര്യയോട് താൽപര്യം; രക്ഷിക്കാനായി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ

ലക്‌നൗ: ഉത്തർപ്രദേശിലെ ബദൗണിൽ ഗൃഹനാഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ഭാര്യ നടത്തിയ കൊലപാതകമെന്ന് പോലീസ്. മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്നും രക്ഷപ്പെടുത്താനായി വീട്ടമ്മ നടത്തിയ കൊലപാതകമാണിതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ബദൗൺ സ്വദേശി തേജേന്ദർ സിങി(43)നെയാണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെട്ടത്. രാത്രി മുറ്റത്ത് ഉറങ്ങാൻ കിടന്ന തേജേന്ദറിനെ അജ്ഞാതർ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആദ്യം മൊഴി നൽകിയിരുന്നത്.

എന്നാൽ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ മിഥിലേഷ് ദേവി (40) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവദിവസം വീടിനു പുറത്തുള്ള കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തേജേന്ദർ സിങ്ങിനെ മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുക്കുകയായിരുന്നു.

ALSO READ- എല്ലായ്‌പ്പോഴും എന്നെ പിന്തുണയ്ക്കുന്ന അമ്മയ്‌ക്കൊപ്പം! ചെസ് ലോകകപ്പിലെ വെള്ളി മെഡൽ അമ്മയുടെ കഴുത്തിലണിയിച്ച് പ്രഗ്‌നാനന്ദ

തുടക്കം മുതൽ മൊഴികൾ മാറ്റി പറഞ്ഞ മിഥിലേഷ് ദേവി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവ് തന്നെ മർദിക്കുകയും 19 വയസ്സുള്ള മരുമകളെ അദ്ദേഹത്തിനൊപ്പം കിടക്കുന്നതിനു പ്രേരിപ്പിച്ചിരുന്നു എന്നും, ഇതാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മിഥിലേഷ് പോലീസിനോട് പറഞ്ഞു.

Exit mobile version