ന്യൂഡൽഹി: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വാഗ്വാദത്തിൽ ഏർപ്പെട്ട് കോൺഗ്രസും ബിജെപിയും. ഐഎസ്ആർ സ്ഥാപിച്ചത് മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ദീർധവീക്ഷണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. പിന്നൊ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ആശയമാണ് ചാന്ദ്രയാൻ എന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി അർജുൻ രാം മേഘ്വാൾ രംഗത്തെത്തിയിയിരിക്കുകയാണ്.
ചന്ദ്രയാൻ-3ന്റെ വിജയം ഐഎസ്ആർഒ സ്ഥാപിച്ചവർക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. വിജയത്തിന് പിന്നിൽ തങ്ങളാണ് എന്നാണ് കോൺഗ്രസും ബിജെപിയും അവകാശപ്പെടുന്നത്. ഈ തർക്കത്തിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ഐഎസ്ആർഒ സ്ഥാപിച്ചതാരാണോ അവർക്കാണ് ചന്ദ്രയാന്റെ വിജയം അവകാശപ്പെട്ടത്. അവരോട് ഞാൻ നന്ദിയറിയിക്കുന്നു. പക്ഷേ ചന്ദ്രയാൻ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ആശയമാണെന്നു മന്ത്രി അർജുൻ രാം മേഘ്വാൾ പറഞ്ഞു.
#WATCH | Delhi: Union Minister Arjun Ram Meghwal says, "Credit must be given to whoever established ISRO, it was work done for the country. But Chandrayaan was former PM Atal Bihari Vajpayee's thought…" pic.twitter.com/hxdHYFYrhb
— ANI (@ANI) August 25, 2023
1999-ൽ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യത്തിന് അനുമതി നൽകുന്നത്. ചന്ദ്രനെ പഠിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതും ദൗത്യത്തിന്റെ പേര് സോമയാനിൽ നിന്ന് ചന്ദ്രയാൻ എന്നാക്കി മാറ്റിയതും വാജ്പേയിയാണ്. അങ്ങനെയുള്ളപ്പോൾ ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതല്ലേ എന്നാണ് അർജുൻ രാം മേഘ്‌വാൾ ചോദിക്കുന്നത്.
അതേസമയം, ജവഹർലാൽ നെഹ്റുവാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമാണ് ചന്ദ്രയാന്റെ വിജയമെന്നും കോൺഗ്രസ് പറയുന്നു.