ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിവാദ ചിത്രം ‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെയാണ് സ്റ്റാലിന്‍ വിമര്‍ശിച്ചത്. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാര്‍ഡുകളുടെ വില കളയരുതെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് 69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ‘ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡാണ് ‘ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സിന്’ ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തി. സിനിമാ-സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വിവസായി’യുടെ അണിയറ പ്രവര്‍ത്തകരെയും നടന്മാരായ വിജയന്‍ സേതുപതി, മണികണ്ഠന്‍ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷല്‍, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ‘സിര്‍പ്പി’കളുടെ അണിയ പ്രവര്‍ത്തകരെയും എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.
തെലുങ്ക് നടന്‍ അല്ലു അര്‍ജുനാണ് മികച്ച നടന്‍. ‘പുഷ്പ’ സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. തെലുങ്കില്‍ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അര്‍ജുന്‍ മാറി. അതേസമയം, ആലിയാ ഭട്ടും കൃതി സാനോണും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഗംഗൂഭായി കത്തിയാവാടിയിലെ പ്രകടനത്തിന് ആലിയക്കും മിമിയിലെ പ്രകടനത്തിന് കൃതിക്കും ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു. കശ്മീരി ഫയല്‍സില്‍ അഭിനയിച്ച നടി പല്ലവി ജോഷി സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. പങ്കജ് തൃപാദി (മിമി) മികച്ച സഹനടന്‍. ഭവിന്‍ റബാരിയാണ് മികച്ച ബാല താരം.
#69thNationalFilmAwards -இல் தமிழில் சிறந்த படமாகத் தேர்வாகியிருக்கும் #கடைசிவிவசாயி படக்குழுவினருக்கு என் பாராட்டுகள்! @VijaySethuOffl #Manikandan #நல்லாண்டி
மேலும், #இரவின்நிழல் படத்தில் ‘மாயவா சாயவா’ பாடலுக்காகச் சிறந்த பின்னணிப் பாடகி விருதை வென்றுள்ள @shreyaghoshal,… pic.twitter.com/Bc2veRY5gs
— M.K.Stalin (@mkstalin) August 24, 2023