ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ വീണ്ടും പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സംസ്ഥാനത്തിലെ സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ശബരിമല സംഘര്‍ഷങ്ങള്‍ എത്രയും വേഗം നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാനത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് അയവു വന്നിരിക്കുകയാണ്. പാലക്കാട് ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.