ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമയിരുന്നു. ശാസ്ത്ര ദൗത്യത്തിന്റെ വിജയത്തിനായി രാജ്യത്തുടനീളമുള്ള ദൈവ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ നടത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ ഒരു പാക്ക് വനിതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പബ്ജി കാമുകനെ കാണാനായി മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയതിന്റെ പേരില്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ച പാകിസ്ഥാന് പൗരയായ സീമ ഹൈദര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനായി പ്രാര്‍ത്ഥിച്ച് വീണ്ടും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ചാന്ദ്രദൗത്യത്തിന്റെ വിജയത്തിനായി താന്‍ ഉപവാസം ഇരുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സീമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങള്‍ വൈറലായത്.
Discussion about this post