‘ കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കുറവ്’; മറ്റ് സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ പറത്തി ക്രമക്കേട് കണ്ടുപിടിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം

കേന്ദ്രം പുറത്തിറക്കുന്ന സര്‍ക്കുലറില്‍ പലതും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് പ്രധാനമായും ബാധകമാകുന്നതും.

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോണ്‍ പറത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനുമാണ് ഡ്രോണ്‍ പറത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്.

അതേസമയം, കേരളമുള്‍പ്പെടെയുളള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ബാധകമാവില്ലെന്നാണ് വിലയിരുത്തല്‍. 21.88 ലക്ഷം സജീവ തൊഴില്‍കാര്‍ഡുള്ള കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് കുറവാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനങ്ങളില്‍ കേരളം വളരെമുന്നിലുമാണ്. അതുകൊണ്ടുതന്നെ കേന്ദ്രം പുറത്തിറക്കുന്ന സര്‍ക്കുലറില്‍ പലതും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് പ്രധാനമായും ബാധകമാകുന്നതും.

ജോലി തുടങ്ങുമ്പോഴും തുടരുമ്പോഴുമുള്ള ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഡ്രോണ്‍ ശേഖരിക്കും. പൂര്‍ത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധം ഡ്രോണ്‍വഴി നടത്തും. ഓരോ ദിവസവും നിശ്ചിതജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശമ്പളത്തില്‍ കുറവുണ്ടാകും.

Exit mobile version