ചെന്നൈ: അമ്മക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത 10 വയസുകാരി ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന ലിയോറ ശ്രീ. ഇതിനിടയില്‍ വിദ്യാര്‍ത്ഥി തെറിച്ച് വീഴുകയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് മരിക്കുകയുമായിരുന്നു.
അതേസമയം, ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്പാക്കത്താണ് അപകടമുണ്ടായത്. മടിപാക്കത്തെ സ്‌കൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.
ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടമുണ്ടായത്. കോവിലമ്പാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി വ്യാപക റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇതിനിടയിലാണ് ഈ അപകടം നടന്നത്.
Discussion about this post