ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രി ജീവിതം ആസ്പദമാക്കിയുള്ള ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന് ഹര്‍ജി. ന്യൂഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമക്കാര്‍ക്ക് അവകാശമില്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണെന്നും ഫാഷന്‍ ഡിസൈനര്‍ ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്. ട്രെയിലറിനെതിരെ വിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു.