16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു! പ്രതികള്‍ ഒളിവില്‍, ക്രൂരത ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്ലാ നഗരത്തിലാണ് സംഭവം.

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാവാണ് രണ്ടാനച്ഛന്റെയും ബന്ധുക്കളുടെയും ക്രൂരത പുറത്ത് കൊണ്ടു വന്നത്. ബലാത്സംഗത്തിന് ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കന്ത്ലാ നഗരത്തിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പീഡനത്തില്‍ പോലീസ് കേസ് എടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുട്ടിയെ ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് താന്‍ വസീമിനെ വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

Exit mobile version